Tuesday, March 13, 2012

Lesson 2_Scratch

 
Scratch : കുട്ടികളില്‍ പ്രോഗ്രാമിംഗ് അഭിരുചിയുള്ളവരെ കണ്ടെത്തുന്നതിനും പ്രോഗ്രാമിംഗ് ലോജിക് വളര്‍ത്തി എടുക്കുന്നതിനും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷയാണ് സ്ക്രാച്ച്. Animation, Games, Interactive Stories തുടങ്ങിയവ തയ്യാറാക്കാന്‍ സഹായിക്കുന്ന വളരെ ലളിതമായ ഒരു പ്രോഗ്രാമിംഗ് ഭാഷയാണിത്. കണ്ടുകൊണ്ട് പ്രോഗ്രാം തയ്യാറാക്കാം എന്നതാണ് scratch ന്റെ മേന്‍മ. അതായത് ഇതൊരു വിഷ്വല്‍ പ്രോഗ്രാമിംഗ് ഭാഷയാണ്. പ്രോഗ്രാമിംഗ് ഭാഷയുടെ അടിസ്ഥാന ധാരണകള്‍ ലഭിക്കാന്‍ ഇതിലെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായിക്കുന്നു.

ഓരോ പ്രോഗ്രാമുകളും ഓരോ പ്രൊജക്ടുകളാണ്. scratch പ്രോഗ്രാമുകളുടെ file extension .sb എന്നാണ്. Scratch ല്‍ ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിച്ചാല്‍ പ്രൊജക്ടുകള്‍ സേവ് ചെയ്യുന്നതിനും share ചെയ്യുന്നതിനും സാധിക്കും.

കോഡുകള്‍ എഴുതിയാണ് സാധാരണ ഭാഷകളില്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുക. എന്നാല്‍ scratch ല്‍ കോഡുകള്‍ എഴുതുന്നതിനു പകരം script ബ്ലോക്കുകളാണ് പ്രോഗ്രാം തയ്യാറാക്കുന്നതിന് ഉപയോഗിക്കുക.


IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Operating System ആണ്  ഉപയോഗിക്കുന്നതെങ്കില്‍ Scratch സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്. ഇല്ലെങ്കില്‍ മാത്രം താഴെ കൊടുത്തിരിക്കുന്ന പാക്കേജ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. 




Applications --> Programming --> Scratch എന്ന ക്രമത്തില്‍ ഇതു പ്രവര്‍ത്തിപ്പിക്കാം.  തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.


ഈ ജാലകത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്
1. Block Palette (Button Screen)
2. Scripts Area (Code Screen)
3. Stage
4. Sprite List ......തുടങ്ങിയവ


Sprites (ചിത്രത്തില്‍ കാണുന്ന പൂച്ചക്കുട്ടി) എന്നറിയപ്പെടുന്ന ഒബ്‌ജക്‌ടുകള്‍ കൊണ്ടാണ് സ്‌ക്രാച്ച് പ്രോജക്‌ടുകള്‍ നിര്‍മ്മിച്ചിരിക്കു ന്നത്. Sprite നെ നമുക്ക് ഏതു തരത്തിലുള്ള ഒബ്‌ജക്‌ടുകള്‍ ആക്കി മാറ്റാനും സാധിക്കും(eg: Animals, Birds, Butterfly, People, Train etc). Scripts Area യിലേക്ക് Blocks Palette ല്‍ നിന്നും ആവശ്യമായ ബ്ലോക്കുകള്‍ drag ചെയ്താണ് sprite കള്‍ക്കും stage കള്‍ക്കും നിര്‍ദ്ദേശ ങ്ങള്‍ നല്‍കുന്നത്. stage ല്‍ ആണ് പ്രോഗ്രാം ഔട്പുട്ട് ലഭിക്കുന്നത്.

Scripts Area യിലെ Costumes ടാബില്‍ ഒന്നു ക്ലിക്കുചെയ്തുനോക്കൂ.

 

ഇപ്പോള്‍ വന്നിരിക്കുന്ന Costume 1 ലും Costume 2 ലും മാറി മാറി ക്ലിക്കു ചെയ്യുമ്പോള്‍ Stage ല്‍ വരുന്ന മാറ്റം നിരീക്ഷിക്കുക.
Script Area യിലെ Costumes എന്നതിലെ Import ബട്ടണില്‍ ക്ലിക്കുചെയ്താല്‍ ലഭിക്കുന്ന ജാലകത്തില്‍ നിന്നും ലഭ്യമായ / ആവശ്യമായ ഒബ്‌ജക്‌ടുകള്‍ സെലക്‌ട് ചെയ്‌ത് OK ക്ലിക്കുചെയ്യുക. ഇപ്പോള്‍ Costumes ജാലകത്തിലും Stage ലും വന്നിരിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക. 
സ്വന്തമായി വരച്ചെടുക്കുന്ന ഒരു ഒബ്‌ജക്‌ട്  ആണ് വേണ്ടതെങ്കില്‍ Costumes ജാലകത്തിലെ Paint  ടാബില്‍ ക്ലിക്കുചെയ്യുമ്പോള്‍ ലഭിക്കുന്ന Paint Editor  ജാലകത്തില്‍ ലഭ്യമായ ടൂളുകളുപയോഗിച്ച് ചിത്രങ്ങള്‍ വരച്ച് ഉള്‍പ്പെടുത്താം. നമ്മള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒബ്‌ജക്‌ടുകളെ (sprites) delete ചെയ്യാനും, edit ചെയ്യാനുമെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.  
 
ഒന്നില്‍ക്കൂടുതല്‍ ഒബ്‌ജക്‌ടുകളെ സ്റ്റേജിലേക്ക് കൊണ്ടുവരാം എന്നു നോക്കാം. Stage(വെളുത്ത പ്രതലം) നു തൊട്ടുതാഴെയുള്ള New Sprite എന്നതിന്റെ വലതു വശത്തുള്ള 3 നക്ഷത്രാടയാളങ്ങളി ല്‍- Choose new sprite from file, Get surprise sprite- ഇവയില്‍ ഏതെങ്കിലും ഒന്ന് സെലക്‌ട് ചെയ്ത് അതിലുള്ള ഫോള്‍ഡറില്‍ നിന്നും നമുക്കാവശ്യമുള്ള ഒബ്‌ജക്‌ട് തെരഞ്ഞെടുക്കാം. സ്വന്തമായി വരച്ചെടുക്കുന്ന ഒരു ഒബ്‌ജക്‌ട് ആണ് വേണ്ടതെങ്കില്‍ Paint new sprite എന്നതില്‍ ക്ലിക്കുചെയ്യുമ്പോള്‍ ലഭിക്കുന്ന Paint Editor എന്ന ചെറിയ ജാലകത്തില്‍ ലഭ്യമായ ടൂളുകളുപയോഗിച്ച് ചിത്രങ്ങള്‍ വരച്ച് ഉള്‍പ്പെടുത്താം.

Stage (വെളുത്ത പ്രതലം) ന് ഒരു background നല്കണമെങ്കിലോ ?  Stage ജാലകത്തിന്റെ ഏറ്റവും താഴെയായി stage എന്ന പേരോടുകൂടിയ ഒരു വെളുത്ത ചതുരം കാണാം.  അതില്‍ ക്ലിക്കുചെയ്യുമ്പോള്‍ 
Script Area യില്‍ Backgrounds എന്ന പുതിയൊരു ടാബ് പ്രത്യക്ഷപ്പെടും. Backgrounds ടാബില്‍ ക്ലക്കുചെയ്തതിനുശേഷം നേരത്തെ ഒബ്‌ജക്‌ടുകളെ ഉള്‍പ്പെടുത്തിയ അതേ രീതിയില്‍ പുതിയ Background ഉം ഉള്‍പ്പെടുത്താം. 
നമ്മള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒബ്‌ജക്‌ടുകള്‍ക്കു ശബ്ദം നല്‍കാനുള്ള സംവിധനം Sounds ടാബിലൂടെ ലഭ്യമാക്കാം. 


Scratch എന്ന സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന / നമ്മള്‍ ഉല്‍പ്പെടുത്തിയ  ഒബ്‌ജക്‌ടുകള്‍  (sprite) എല്ലാം തന്നെ നമ്മുടെ നിര്‍ദ്ദേശത്തി നനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവയാണ്.  ഇതിനുവേണ്ട നിര്‍ദ്ദേശങ്ങളെല്ലാം തന്നെ Scratch ജാലകത്തിലെ ഒന്നാമത്തെ ഭാഗമായ Block Palette (Button Screen) ല്‍ ലഭ്യമാണ്. 

എട്ട് കാറ്റഗറികളിലായാണ് സ്‌ക്രാച്ച് ബ്ലോക്കുക്ലള്‍ ക്രമീകരിച്ചിരിക്കുന്നത്.
(Motion, Looks, Sound, Pen, control, Sensing, Operators, Variables)  ഓരോ ബ്ലോക്കിലും  ലഭ്യമായ നിര്‍ദ്ദേശങ്ങല്‍ നിരീക്ഷിക്കുക.
Block Palette ല്‍ Motion ബ്ലോക്ക് സെലക്ട് ചെയ്തത് ചലിപ്പിക്കാനുള്ള നിര്‍ദ്ദേശം (move 10 steps) Script Editor ജാലകത്തിലേക്ക് വലിച്ചിട്ടതിനുശേഷം അതില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ Stage ല്‍ വന്ന മാറ്റം നിരീക്ഷിക്കുക.
(drag blocks from the Blocks Palette to the Scripts Area. and click on it.) 

ചില ബ്ലോക്കുകളുടെ ഉള്ളില്‍ എഡിറ്റ് ചെയ്യാവുന്ന Text Field കളും കാണാം. ബ്ലോക്കുകളുടെ ഉള്ളില്‍ കാണുന്ന വെളുത്ത പ്രതലത്തില്‍ ക്ലിക്കു ചെയ്ത് വിലകളില്‍ മാറ്റം വരുത്താം
മറ്റു ചില ബ്ലോക്കുകളില്‍ pull down menu കള്‍ കാണാം.  ഇതിന്റെ വലതു വശത്തുള്ള ആരോയില്‍ ക്ലിക്കു ചെയ്താല്‍ മറ്റു മെനുകള്‍ കാണാം. 
ഓരോ ബ്ലോക്കും ചെയ്യുന്ന പ്രവര്‍ത്തികള്‍ എന്താണെന്നറിയാന്‍ - Right click on block → Select help from the pop up menu.

Activity 1.

Step1. Scratch സോഫ്റ്റ്‌വോയര്‍ തുറന്ന് Block Palette ലെ Motion ബ്ലോക്ക് സെലക്ട് ചെയ്‌ത് move 10 steps ബ്ലോക്കിനെ 
Script Area യിലേക്ക്  വലിച്ചിടുക.
Step 2. Block Palette ലെ Sound ബ്ലോക്ക് സെലക്ട് ചെയ്ത് play sound എന്ന ഒന്നാമത്തെ നിര്‍ദ്ദേശത്തെ Script Area യിലേക്ക്  വലിച്ചിട്ട് (drag and drop) ചലിപ്പിക്കാനുള്ള നിര്‍ദ്ദേശത്തോട് ചേര്‍ത്തുവയ്ക്കുക.

Step 3. Block Palette ലെ Control ബ്ലോക്ക് സെലക്ട് ചെയ്ത് ഒരു പ്രവര്‍ത്തനം ആവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശവും (repeat), ഒരു പതാകയുടെ ചിത്രം കാണുന്ന(when clicked) ബ്ലോക്കും Script Area യിലേക്ക്  വലിച്ചിട്ട് , താഴെ ചിത്രത്തില്‍ കാണുന്നതു പോലെ ചേര്‍ത്തുവയ്ക്കുക.


പതാകയുടെ ചിത്രം കാണുന്ന(when clicked) ബ്ലോക്കില്‍ ക്ലിക്കു ചെയ്യുമ്പോള്‍ Stage ല്‍ വരുന്ന മാറ്റം നിരീക്ഷിക്കുക.  

Stage ന്റെ മുകളിലായി start green flag scripts, stop everything എന്നീ പേരുകളില്‍ രണ്ട് ബട്ടണുകള്‍ കാണാം. ഇവയില്‍ ക്ലിക്കുചെയ്യ് ഇവയുടെ ഉപയോഗം മനസ്സിലാക്കുക. ഇതിന്റെ മുകളിലായി ഇടതുവശത്ത് Tool box (Duplicate, Delete, Grow sprite, Shrink sprite) ഉം വലതു വശത്തായി Switch to small stage, Switch to full stage, Switch to presentation mode എന്നീ ബട്ടണുകളും കാണാ. ഇതില്‍ Switch to presentation mode എന്ന ബട്ടണില്‍ ക്ലിക്കുചെയ്തതിനുശേഷം start green flag scripts എന്ന ബട്ടണ്‍ ( Enter കീ) പ്രസ്സു ചെയ്തു നോക്കൂ. ..... Presentation Mode ല്‍ നിന്നും Project Mode ലേക്ക് വരാന്‍ ഇടതു വശത്തുള്ള Exit presentation ബട്ടണ്‍ (Esc കീ) പ്രസ്സുചെയ്താല്‍ മതി.
നമ്മള്‍ തയ്യാറാക്കിയ ഈ ചെറിയ പ്രോജക്ട് സേവ് ചെയ്യാന്‍ --‍‍‍‍ File → Save എന്ന ക്രമത്തില്‍ ക്ലിക്കുചെയ്ത് File Name, സേവ് ചെയ്യേണ്ട ഫോള്‍ഡര്‍ എന്നിവ നല്കി O K ബട്ടണില്‍ ക്ലിക്കു ചെയ്യുക.

നമ്മള്‍ തയ്യാറാക്കുന്ന പ്രോജക്ടുകള്‍ Scratch ന്റെ web site ലേക്ക് അപ്‌ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ File മെനുവിന്റെ ഇടതു വശത്തു കാണുന്ന Share this project എന്ന ഐക്കണില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ലഭിക്കുന്ന  Upload to Scratch Server ഡയലോഗ് ബോക്‌സില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി OK  ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ മിതി. (After creating an account)
 


Scratch സോഫ്റ്റ്‌വോയറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ → സ്‌ക്രാച്ച് ജാലകത്തിലെ Help → Help page → Getting Started, Help Screens, Reference Guide എന്നിവ മതിയാകും.........

Scratch പ്രോജക്ടിലുള്ള വ്യത്യസ്ത ബ്ലോക്കുകള്‍ (നിര്‍ദ്ദേശങ്ങള്‍) ഉപയോഗിച്ചുകൊണ്ട് വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നതിലൂടെ യഥാര്‍ത്ഥ പ്രോഗ്രാമിംഗ് ഭാഷ പഠിക്കാനുള്ള താത്പര്യം ജനിക്കും..................



No comments:

Post a Comment