Tuesday, March 13, 2012

Lesson 3_Python

പൈത്തണ്‍ - 1
നാം  ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ‌വെയറുകളും ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് വിവിധ കമ്പ്യുട്ടര്‍ ഭാഷകളുപയോഗിച്ചാണല്ലോ ?  കമ്പ്യൂട്ടര്‍ ഒരു ഇലക്‌ട്രോണിക് ഉപകരണമായതുകൊണ്ട്  അടിസ്ഥാനപരമായി അതിന് മനസ്സിലാകുന്ന ഏക ഭഷ യന്ത്രഭാഷ(Machine Language) യാണ്.  ഈ ഭാഷയില്‍ ബൈനറി (0,1) കോഡുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.  എന്നാല്‍ Machine language ഉപയോഗിച്ച് പ്രോഗ്രാം എഴുതുന്നത് നമ്മെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്.  ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി വ്യത്യസ്തങ്ങളായ കമ്പ്യൂട്ടര്‍ ഭാഷകള്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്.  അസംബ്ലി ഭാഷ (Assembly Language), ഉന്നത തല ഭാഷ (High Level language) തുടങ്ങിയവയാണവ.  ഈ ഭാഷകളില്‍ ഉപയോഗിച്ചിരിക്കുന്ന ട്രാന്‍സ്‌ലേറ്ററുകള്‍ (Translators)  നമുക്കു പരിചിതമായ ഭാഷ (English) യില്‍ എഴുതുന്ന പ്രോഗ്രാമുകളെ യന്ത്രഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നു.  അസംബ്‌ളി ഭാഷയില്‍ അസംബ്‌ളര്‍ (Assembler)ഉം  ഉന്നത തല ഭാഷകളില്‍ കമ്പൈലര്‍ (Compiler), ഇന്റര്‍പ്രറ്റര്‍ (Interpreter) എന്നീ ട്രാന്‍സ്‌ലേറ്ററുകളും ഉപയോഗിക്കുന്നു.  

     ഒപ്പണ്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് ഇന്ന് ഏറ്റവും പ്രചാരമുള്ള ഒരു high level language ആണ് പൈത്തണ്‍(Python).  Java, C തുടങ്ങിയ ഭാഷകളെ അപേക്ഷിച്ച് ഇതില്‍ ചിഹ്നങ്ങള്‍ കുറവാണ് എന്നതാണ്  ഇതിനു കാരണം.  കൂടാതെ ഇതിന്റെ പദവിന്യാസവും (syntax ) മറ്റുള്ളവയെ അപേക്ഷിച്ച് ലളിതമാണ്.  Openshot Video Editor, gtk-record My Desktop, Blender തുടങ്ങിയ സേഫ്റ്റ്‌വെയറുകള്‍ പൈത്തണ്‍ ഉപയോഗിച്ച് തയ്യാറാക്കിയവയാണ്. പ്രോഗ്രാമിംഗില്‍ പ്രധാനമായും വേണ്ടത് , നമുക്ക് എന്താണ് ചെയ്ത് കിട്ടേണ്ടത് എന്ന കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കമ്പ്യൂട്ടറിനു പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നുള്ളതാണ്.  

Python പ്രോഗ്രാം പഠനത്തിനാവശ്യമായ സോഫ്റ്റ്‌വെയര്‍ പാക്കേജുക ളെല്ലാം (Text Editor, IDLE,wxGlade...)  IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu 10.04 വേര്‍ഷനില്‍ ലഭ്യമാണ്.  
പൈത്തണ്‍ ഒരു ഇന്‍റര്‍പ്രട്ടഡ് പ്രോഗ്രാമിംഗ് ഭാഷയാണ്,അതുകൊണ്ട് ഒന്നുകില്‍ പൈത്തണ്‍ ഇന്‍റര്‍പ്രട്ടറിലേക്ക് നേരിട്ടോ അല്ലെങ്കില്‍ ഒരു ഫയലിലേക്കോ പ്രോഗ്രാം എഴുതി റണ്‍ ചെയ്യിക്കാവുന്നതാണ്.
ആദ്യം നമുക്ക് ഇന്‍റര്‍പ്രട്ടര്‍ ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം,കമാന്‍റ് പ്രോംപ്ററില്‍ ( ടെര്‍മിനല്‍ ) python എന്നു ടൈപ്പ് ചെയ്താലാണ് ഇന്‍റര്‍പ്രട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. 

Application --> Accessories --> Terminal എന്ന ക്രമത്തില്‍ ടെര്‍മിനല്‍ ജാലകം തുറക്കുക.
python എന്നു ടൈപ്പ് ചെയ്‌ത് Enter കീ പ്രസ്സ് ചെയ്യുക. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കുക.
print "Hello, World" എന്നു ടൈപ്പ് ചെയ്‌ത്  Enter കീ പ്രസ്സ് ചെയ്തു നോക്കൂ.


അടുത്തതായി നമുക്ക് ഇതേ പ്രഗ്രാം ഒരു ഫയലില്‍ തയ്യാറാക്കി നോക്കാം.
തയ്യാറാക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകളെല്ലാം സൂക്ഷിച്ചു വെയ്ക്കാനായി  ആദ്യമായി ഒരു ഫോള്‍ഡര്‍ (eg: Name of the folder : programs) നിര്‍മ്മിക്കാം.
Text Editor (Applications --> Accessories --> Text editor (gedit) ) തുറന്ന്  വളരെ ലളിതമായ ഒരു പ്രോഗ്രാം എഴുതാം.
eg : print "Hello, World" 
തുടര്‍ന്ന് മുമ്പ് തയ്യാറാക്കയ ഫോള്‍ഡറില്‍ (programs) .py ന്ന എക്സ്‌റ്റന്‍ഷനോടെ ( eg: hello.py) സേവ് ചെയ്യുക.
സേവ് ചെയ്ത ഫയല്‍ തുറന്നു കഴിഞ്ഞാല്‍ താഴെ കാണുന്ന പ്രകാരം ആയിരിക്കും.

ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുവാന്‍ - Desktop ലുള്ള programs എന്ന ഫോള്‍ഡറില്‍ Right Click ചെയ്യുമ്പോള്‍ വരുന്ന drop down മെനുവില്‍ നിന്നും Open in Terminal സെലക്ട് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന ജാലകത്തില്‍ $ ചിഹ്നത്തിനുശേഷം python hello.py ( python സ്പേസ് ഫയലിന്റെ എക്സ്റ്റന്‍ഷനോടുകൂടിയ പേര്) ടൈപ്പ് ചെയ്ത് Enter കീ പ്രസ്സ് ചെയ്യുക.
അപ്പോള്‍ നാം തയ്യാറാക്കി സേവ് ചെയ്തിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതു കാണാം.  
ഈ പ്രോഗ്രാമിലെ print എന്നുള്ളത് പ്രോഗ്രാമിന്റെ output (പുറത്തുകാണേണ്ട പ്രവര്‍ത്തനഫലം) കാണിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പൈത്തണ്‍ കീ വേര്‍ഡ് ആണ്. 

അക്ഷരങ്ങളും അക്കങ്ങളും ഉള്‍പ്പടെ എഴുതാനുപയോഗിക്കുന്ന എല്ലാ ചിഹ്നങ്ങളെയും (സ്പേസും മറ്റുമടക്കം) character എന്നാണ് പറയുക. ഉദ്ധരണചിഹ്നങ്ങള്‍ക്കിടയിലായി character-കള്‍ എഴുതുന്നതിന് string എന്നു പറയുന്നു. ഉദാഹരണത്തിന്, നമ്മുടെ പ്രോഗ്രാമില്‍ക്കണ്ട "Hello, World!" ഒരു string ആണ്.
പൈത്തണില്‍ സ്പേസിനു (space) വളരെയധികം പ്രാധാന്യമുണ്ട്.  ഒരു വരിയുടെ ആദ്യമുളള സ്പേസിനെ Indentation എന്നു വിളിക്കുന്നു.തെററായ ശൈലിയില്‍ Indentation നല്കിയാല്‍ പൈത്തണ്‍ (error) സന്ദേശം കാണിക്കും.താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം കാണുക. 


കീ വേര്‍ഡുകളും ഐഡന്‍റിഫയറുകളും

നാം എഴുതുന്ന പൈത്തണ്‍ പ്രോഗ്രാം സോഴ്സ് കോഡിനെ ഐഡന്‍റിഫയറുകളായി (names അഥവാ നാമങ്ങള്‍)വിഭജിക്കാം.


താഴെകൊടിത്തിരിക്കുന്ന ഐഡന്‍റിഫയറുകളെ റിസര്‍വ്ഡ് വാക്കുകളായോ കീ വേര്‍ഡുകളായോ പൈത്തണ്‍ കണക്കാക്കുന്നു. ഈ കീ വേര്‍ഡുകളെ ഐഡന്‍റിഫയറായോ വേരിയബിളിന്റെ പേരായോ ഉപയോഗിക്കാന്‍ പാടില്ല.അവ താഴെ കൊടുത്തിരിക്കുന്നതുപോലെ തന്നെ ഉപയോഗിക്കേണ്ടതാണ്:
and       del      from      not   while 
as        elif     global    or    with 
assert    else     if        pass  yield 
break     except   import    print 
class     exec     in        raise 
continue  finally  is        return 
def       for      lambda    try
 
 
പൈത്തണില്‍ ഒരു വേരിയബിള്‍ പ്രസ്താവിക്കാന്‍ പേരും അതിന്റെ മൂല്യവും നല്‍കുകയാണ് വേണ്ടത് 
  
പൈത്തണ്‍ പ്രോഗാമില്‍ നമ്മള്‍ എഴുതുന്ന വരികള്‍ ഭൂരിഭാഗവും എക്സ്‌പ്രഷനുകളായിരിക്കും.  എക്സ്‌പ്രഷനുകള്‍ ഓപ്പറേറററുകളും ഓപ്പറാന്റുകളും കൊണ്ട് തയ്യാറാക്കിയതാണ്. ഒരു എക്സ്പ്രഷന്‍ ഇതുപോലെയാണ് 2 + 3
ഗണിതശാസ്ത്രപരമായതോ യുക്തിപരമായതോ ആയ എന്തെങ്കിലും പ്രവൃത്തി ചെയ്യുവാന്‍ പൈത്തണ്‍ ഇന്‍ര്‍ പ്രട്ടറിനോട് പറയുന്ന ചിഹ്നങ്ങളെ ഓപ്പറേററര്‍ എന്നു വിളിക്കുന്നു.  
പൈത്തണില്‍ ഗണിതക്രിയകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍
തുക +
വ്യത്യാസം -
ഗുണനം *
ഹരണം /
ഘാതം (കൃതി) **
ശിഷ്ടം %


താഴെ കൊടുത്തിരിക്കുന്ന ഓരോന്നും പൈത്തണ്‍ പ്രോഗ്രാമില്‍ ചെയ്തു നോക്കൂ.
    print 7+4
    print 7-4
    print 7*4
    print 7/4
    print 7.0/4
    print 7**4
    print 7.0**4
    print 7%4
    print “7+4=”, 7+4
    print “7*4=”, 7*4


Python language supports following type of operators.
  • Arithmetic Operators
  • Comparision Operators
  • Logical (or Relational) Operators
  • Assignment Operators
  • Conditional (or ternary) Operators
റിലേഷണല്‍ ഓപ്പറേററര്‍
ഓപ്പറേററര്‍ അര്‍ത്ഥം
<നേക്കാള്‍ മൂല്യം കുറവാണ്
<=നേക്കാള്‍ മൂല്യം കുറവോ തുല്യമോ ആണ്
>നേക്കാള്‍ മൂല്യം കൂടുതലാണ്
>=നേക്കാള്‍ മൂല്യം കൂടുതലോ തുല്യമോ ആണ്
==നോട് തുല്യമാണ്
!=നോട് തുല്യമല്ല

ലോജിക്കല്‍ ഓപ്പറേറററുകള്‍

ലോജിക്കല്‍ AND,OR ഓപ്പറേഷനുകള്‍ ചെയ്യുവാന്‍ പൈത്തണില്‍ and , or എന്നീ കീവേഡുകള്‍ ഉപയോഗിക്കുന്നു.
x and y എന്ന ലോജിക്കല്‍ ഓപ്പറേഷന്‍ x തെററാണെങ്കില്‍ False എന്ന് ഫലം നല്‍കുന്നു,അല്ലെങ്കില്‍ y വിലയിരുത്തി ഫലം നല്‍ കുന്നു.  x സാധുവാണെങ്കില്‍ True എന്ന് ഫലം നല്‍കുന്നു.

എക്സ്‌പ്രഷനുകള്‍

സാധാരണയായി എക്സ്‌പ്രഷനുകള്‍ എഴുതുമ്പോള്‍ ഓരോ ഓപ്പറേറ്ററിനു ശേഷവും ഒരു സ്പേസ് ഇടുന്നത് എക്സ്‌പ്രഷന്‍ കൃത്യമായി മനസിലാക്കുവാന്‍ സഹായക്കുന്നു.

For more details Click here



No comments:

Post a Comment