Wednesday, March 14, 2012

Lesson 5_Python


Python Shell

Terminal (Applications → Accessories → Terminal ) തൂറന്ന് python എന്ന കമാന്റ് കൊടുക്കുക. ‍‍>>> എന്ന ഒരു പ്രോംപ്റ്റ് (കമാന്റുകള്‍ കൊടുക്കാനുള്ള സൂചകം) തുറന്നുവരുന്നതു കാണാം. ഇതാണ് പൈത്തണ്‍ ഷെല്‍.

>>> എന്നു കാണുന്നിടത്ത് ചെറിയ പ്രോഗ്രാമുകള്‍ ടൈപ്പുചെയ്ത് Enter കീ പ്രസ്സു ചെയ്യുമ്പോള്‍ ത്തന്നെ ഉത്തരവും ലഭിക്കു. ഷെല്ലില്‍ Output കാണാന്‍ print കൊടുക്കേണ്ട കാര്യം പല സന്ദര്‍ഭങ്ങളിലും ഇല്ല.

ഷെല്ലിലെഴുതിയ ഒരു പ്രോഗ്രാമും സ്ഥായിയല്ല. എഡിറ്ററിലേക്ക്  copy – paste ചെയ്ത് സൂക്ഷിക്കാം.

പൈത്തണ്‍ പ്രോഗ്രാമുകള്‍ എഴുതി പ്രവര്‍ത്തിപ്പിച്ചു നോക്കാനുള്ള രണ്ടു വഴികളാണ് Text Editor / Terminal ഉപയോഗിക്കുന്ന രീതിയും, ഷെല്‍ ഉപയോഗിക്കുന്ന രീതിയും. ഇവ രണ്ടും ചേര്‍ന്ന പ്രോഗ്രാം എഴുതാനും പ്രവര്‍ത്തിപ്പിച്ചുനോക്കാനും വളരെ എളുപ്പമുള്ള ഒരു സോഫ്റ്റ‌വെയറാണ് IDLE ( Integrated Development Environment)
 
IDLE തുറക്കാന്‍ - Applications -> Programming -> IDLE(using python)

IDLE തുറക്കുമ്പോള്‍ ആദ്യം കാണുക ഒരു പൈത്തണ്‍ ഷെല്‍ ആണ്. കൂടാതെ ഒരു പൈത്തണ്‍ എഡിറ്ററും ഇതിലുണ്ട്. നാം നേരത്തെ തയ്യാറാക്കിയ ഒരു പ്രോഗ്രാം (rety.py) ഇതിലൊന്നു തുറന്നു നോക്കാം.
Applications -> Programming -> IDLE(using python)
File → Open
rety.py എന്ന ഫയല്‍ സൂക്ഷിച്ചുവച്ച programs എന്ന ഫോള്‍ഡറില്‍ ഫയല്‍ സെലക്ട് ചെയ്ത് open ബട്ടണില്‍ ക്ലിക്കുചെയ്യുക. ഈ ഫയല്‍ ഒരു എഡിറ്ററില്‍ തുറന്നുവരുന്നതു കാണാം. ഈ മറ്റ് എഡിറ്ററുകളില്‍ കാണുന്ന സൗകര്യങ്ങള്‍ കൂടാതെ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായ കരമായ മറ്റ് ധാരാളം സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടെര്‍മിനല്‍ ഉപയോഗിക്കാതെ, എഡിറ്ററിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കാനുള്ള സൗകര്യം. ഇതിനായി പ്രോഗ്രാം തുറന്നുവെച്ച എഡിറ്ററിലെ Run → Run Module (F5) എന്ന ക്രമത്തില്‍ ക്ലിക്കുചെയ്യുക. അപ്പോള്‍ പ്രോഗ്രാമിന്റെ Output ആദ്യം തുറന്നുവന്ന ഷെല്ലില്‍ വരുന്നതു കാണാം.



1.ഒരു വസ്തുവിന്റെ വേഗത കണ്ടുപിടിക്കുന്നതിനുള്ള പ്രോഗ്രാം നമുക്ക് IDLE ഉപയോഗിച്ചു ചെയ്തു നോക്കാം.
വേഗത = ദൂരം / സമയം
s= d/t

Applications → Programming → IDLE എന്ന ക്രമത്തില്‍ IDLE സോഫ്റ്റ‌വെയര്‍ തുറക്കുക
File → New Window പന്ന ക്രമത്തില്‍ പുതിയൊരു ഫയല്‍ (Editor)തുറക്കുക.
ഈ എഡിറ്ററില്‍ താഴെ കൊടുത്തിരിക്കുന്ന രൂപത്തില്‍ ടൈപ്പുചെയ്യുക.

d = input( “Distance Travelled” )
t = input( “Time taken” )
s = d / t
print s

ഫയല്‍ സേവ് ചെയ്തതിനുശേഷം പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചുനോക്കൂ.
2. ഒരു വിദ്യാര്‍ത്ഥിക്ക് വിവിധ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കുകളുടെ തുകയും ശരാശരിയും കാണുന്നതിനുള്ള പ്രോഗ്രാം IDLE സോഫ്റ്റ്‌വെയറില്‍ ചെയ്തുനോക്കൂ.


n=raw_input("Enter Your Name : ")
p=input("Mark in Physics :")
c=input("Mark in Chemistry :")
b=input("Mark in biology :")
m=input("Mark in Maths :")
t=p+c+b+m
a=t/4.0
print "Total Mark of ",n,"=",t
print "Average=",a
  

No comments:

Post a Comment