Friday, March 16, 2012

Lesson 7_Python

Turtle Graphics


അരിത്തമെറ്റിക് ഓപ്പറേഷനുകളും ലോജിക്കല്‍ ഓപ്പറേഷനുകളും കൈകാര്യം ചെയ്യുന്നതുപോലെ ഗ്രാഫിക് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കമ്പ്യൂട്ടറിനെ പ്രവര്‍ത്തി പ്പിക്കാനും പൈത്തണ്‍ ഭാഷ ഉപയോഗിക്കാം. ടര്‍ട്ടില്‍ (Turtle) എന്ന അനുബന്ധ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യാണ് ഇത് സാധ്യമാകുന്നത്. IT@School Ububtu വേര്‍ഷുകളല്‍ ടര്‍ട്ടില്‍ പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
ഒരു ആരോ മാര്‍ക്ക് (Turtle) ചലിക്കുന്നതിനനുസരിച്ച് വിവിധ രൂപങ്ങള്‍ ഉണ്ടാകുന്ന തരത്തിലാണ് Turtle ഗ്രാഫിക്സ് പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാമിന്റെ തുടക്കത്തില്‍ from turtle import* എന്ന ചേര്‍ത്താല്‍ Turtle നിര്‍ദ്ദേശങ്ങള്‍ പൈത്തണില്‍ പ്രവര്‍ത്തിക്കും.
Applications → Programming → IDLE(using python) എന്ന ക്രമത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ തുറന്നുവരുന്ന python shell ജാലകത്തില്‍ from turtle import*എന്ന് ടൈപ്പുചെയ്തതിനുശേഷം രണ്ടാമത്തെ വരിയില്‍ forward(50) എന്ന് ടൈപ്പുചെയ്ത് Enter key പ്രസ്സുചെയ്തു നോക്കൂ. അടുത്ത വരിയില്‍ circle(50) എന്ന് ടൈപ്പുചെയ്ത് Enter key പ്രസ്സ് ചെയ്യുക. അടുത്ത വരിയില്‍ dot(20,”blue”) എന്നും ടൈപ്പുചെയ്ത് Enter key പ്രസ്സ് ചെയ്യുക. മാറ്റങ്ങള്‍ നിരീക്ഷിക്കുക.


ഇതേ പ്രവര്‍ത്തനം Applications → Programming → IDLE(using python) എന്ന ക്രമത്തില്‍ ക്ലിക്കുചെയ്ത് File → New Window എന്ന ക്രമത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ തുറന്നുവരുന്ന എഡിറ്ററില്‍ ടൈപ്പുചെയ്ത് .pyഎന്ന എക്സ്റ്റന്‍ഷനോടുകൂടി സേവ് ചെയ്തതിനുശേഷം ഈ പ്രോഗ്രാം Run ചെയ്തു നോക്കൂ.

വരയും വൃത്തവും ബിന്ദുവും വരയ്ക്കുന്നതുപോലെ ബഹുഭുജങ്ങളും പൈത്തണ്‍ ഭാഷ (Turtle) ഉപയോഗിച്ച് നിര്‍മ്മിക്കാം.  
ഒരു സമഭുജത്രികോണം നിര്‍മ്മിക്കുന്നതിനുള്ള പ്രോഗ്രാം താഴെ കൊടുക്കുന്നു.   

from turtle import*
pencolor("blue")
pensize(5)
rt(120)
fd(100)
rt(120)
fd(100)
rt(120)
fd(100)




പ്രോഗ്രാം ടൈപ്പുചെയ്തു പ്രവര്‍ത്തിപ്പിച്ചു നോക്കിയതിനുശേഷം ഓരോ നിര്‍ദ്ദേശം എന്തിനുള്ളതാണെന്ന് മനസ്സിലാക്കാം.

ഒരു സമചതുരം നിര്‍മ്മിക്കുന്നതിനുള്ള പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിച്ചു നോക്കുക.

ഒരു സമപഞ്ചഭുജം നിര്‍മ്മിക്കുന്നതിനുള്ള പ്രോഗ്രാം രണ്ടു രീതികളില്‍ എഴുതിയിരിക്കുന്നത് നിരീക്ഷിക്കുക.
                                        രീതി 1:
from turtle import*
fd(50)
rt(72)
fd(50)
rt(72)
fd(50)
rt(72)
fd(50)
rt(72)
fd(50)
rt(72)
                                      രീതി 2:

from turtle import*
for i in range(5):
    fd(50)
    rt(72)


ണ്ടാമത്ത രീതിയില്‍ വളരെ കുറച്ചു നിര്‍ദ്ദേശങ്ങള്‍ മാത്രം ഉപയോഗിച്ച് എളുപ്പത്തില്‍ ഏതു സമബഹുഭുജവും നിര്‍മ്മിക്കാം.

ഒരു കൂട്ടം വിലകള്‍ ഒരു ചരത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പൈത്തണ്‍ ഭാഷയിലുപയോഗിക്കുന്ന നിര്‍ദ്ദേശമാണ്  range എന്നത്.
പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ അവ വീണ്ടും വീണ്ടും ടൈപ്പു ചെയ്യേണ്ടതില്ല.  അവ for എന്ന നിര്‍ദ്ദേശത്തോടൊപ്പം നല്കിയാല്‍ മതി.

No comments:

Post a Comment