Wednesday, April 4, 2012

Lesson 9_Python


പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ അവ വീണ്ടും വീണ്ടും ടൈപ്പു ചെയ്യേണ്ടതില്ലെന്നും പകരം for എന്ന നിര്‍ദ്ദേശത്തോടൊപ്പം നല്കിയാല്‍ മതിയെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. അതായത് for എന്നത് ഒരു ആവര്‍ത്തന നിര്‍ദ്ദേശമാണ് (Loop statement). പൈത്തണ്‍ ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍ ഭാഷകളില്‍ for നിര്‍ദ്ദേശത്തെപ്പോലെതന്നെ while നിര്‍ദ്ദേശവും ഉപയോഗി ക്കാറുണ്ട്
ഒരു വ്യവസ്ഥ ശരിയാകുന്നതുവരെ കുറേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യാന്‍ പൈത്തണിലും മറ്റ് മിക്ക കംപ്യൂട്ടര്‍ ഭാഷകളിലുമുള്ള ഉപാധിയാണ്  while.
ഒരേ പ്രോഗ്രാം for, while എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത് താഴെ കൊടുക്കുന്നു

from turtle import*
clear()
pencolor("red")
for i in range(6):
    rt(60)
    circle(100)
 

from turtle import*
clear()
pencolor("red")
i=0
while(i<6):
    rt(60)
    circle(100)
    i=i+1
 

IDLE സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രണ്ട് പ്രേഗ്രാമുകളും തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു നോക്കൂ.    
ഉദാ :  നൂറിനു താഴെയുള്ള ഒറ്റ സംഖ്യകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള ഒരു പ്രോഗ്രാം for  ഉപയോഗിച്ചും while  ഉപയോഗിച്ചും തയ്യാറാക്കിയത് ശ്രദ്ധിക്കുക.

for i in range(1,100,2):
    print i



i=1 
while(i<100):
    print i
    i=i+2



for നിര്‍ദ്ദേശത്തില്‍ ആവര്‍ത്തനചരത്തിന്റെ (iterating variable) തുടക്ക വിലയും (initial value) വര്‍ദ്ധനവും (increment) പരിധിയും (exit condition). എന്നാല്‍ while നിര്‍ദ്ദേശത്തില്‍ പരിധി (exit condition) മാത്രമേ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നുള്ളൂ.

for നിര്‍ദ്ദേശത്തില്‍ range ഫങ്ഷന്‍ ഉള്‍പ്പെട്ടിരിക്കും. എന്നാല്‍ while നിര്‍ദ്ദേശത്തോടൊപ്പം range ഫങ്ഷന്‍ ചേര്‍ക്കേണ്ടതില്ല
ആവര്‍ത്തന ചരത്തിന്റെ തുടക്കവില while നിര്‍ദ്ദേശത്തിനു മുമ്പാണ് നല്കേണ്ടത്
ആവര്‍ത്തന ചരത്തിന്റെ വര്‍ധനവ് / കുറവ് while നിര്‍ദ്ദേശത്തിനകത്തെ ഒരു നിര്‍ദ്ദേശമായാണ് നല്കേണ്ടത്. അല്ലെങ്കില്‍ while നിര്‍ദ്ദേശം നില്‍ക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും



for നിര്‍ദ്ദേശത്തിനകത്ത് വീണ്ടും for നിര്‍ദ്ദേശം ഉള്‍പ്പെടുത്തുന്ന താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാം ശ്രദ്ധിക്കുക.

from turtle import*
clear()
pencolor("red")

for i in range(6):
      rt(60)
      for j in range(30,71,10):
           circle(j)
 

No comments:

Post a Comment